ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് തള്ളിക്കളഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പരിഗണിച്ച ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന്റെ ഉത്തരവ് കാണുന്നത് വരെ കേസ് മുന്നോട്ട് കൊണ്ട് പോകില്ലായെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചത്.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലായിരുന്നു കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിച്ചത് ഒരു ഭരണഘടനാ ബെഞ്ചായിരുന്നു. ഹര്‍ജി എന്തിന് നേരിട്ട് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നുവെന്നും ചീഫ് ജസ്റ്റിസായ ദീപക് മിശ്ര എന്തിന് ഇങ്ങനെയൊരു ഭരണഘടനാ ബെഞ്ച് രൂപീകരിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ഇത് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് തനിക്ക് കാണണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഹര്‍ജി ഭരണഘടനാ ബെഞ്ചിന് നല്‍കുന്നത് നിയമവിരുദ്ധമല്ലായെന്ന് അറ്റോണി ജനറലായ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. ഉത്തരവ് കാണിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കൂടാതെ ഉപരാഷ്ട്രപതി നോട്ടീസിനെ തള്ളിക്കളഞ്ഞ നടപടിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ 50 എം.പിമാരെങ്കിലും ഒപ്പിടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ഒരു പൊള്ളയായ വാദമാണെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ് തങ്ങളുടെ ഹര്‍ജി പിന്‍വലിച്ചത്. ഇതോട് കൂടി കേസ് സുപ്രീം കോടതി തള്ളിയിരിക്കുകയാണ്.
Discussion about this post