ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട്
നല്കിയ നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയതിനെതിരേ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പിന്‍വലിച്ചു. കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിംഗ് ബാജ്വ, ആമീ ഹര്‍ഷാദ്രേയ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. തിങ്കളാഴ്ച ജസ്റ്റീസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് വിഷയം ഉന്നയിച്ചത്.
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സാധിക്കൂ. ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് കാണണമെന്നും അത്തരമൊരു ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടാണ് കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിച്ചത്.
Discussion about this post