ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി ഇന്ത്യയും ചൈനയും സൈനികതലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ചൈനയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗതം ബംബാവാലെ പറഞ്ഞു. അനന്ദാ ആസ്പന്‍ സെന്റര്‍ എന്ന സംഘടനയും ചൈനാ റിഫോം ഫോറം എന്ന സംഘടനയും സംയുക്തമായി നടത്തിയ എട്ടാമത് ഇന്ത്യാ-ചൈന സംവാദത്തിലാണ് ബംബാവാലെ ഇക്കാര്യം പറഞ്ഞത്.
മറ്റേത് രാജ്യങ്ങളെപ്പോലെ ഇന്ത്യയും ചൈനയും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്നും അവ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദോക്ലാം വിഷയത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ സംയുക്തമായി നടത്തി വന്ന പ്രതിരോധ അഭ്യാസമായ ‘ഹാന്‍ഡ്-ഇന്‍-ഹാന്‍ഡ്’ നിര്‍ത്തി വെച്ചിരുന്നു. ഇത് ഇക്കൊല്ലം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളും മറ്റേ രാജ്യത്തിന്റെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റേ രാജ്യത്തിന്റെ വീക്ഷകോണുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടന്നിരുന്നു.
Discussion about this post