ലണ്ടന്‍: വ്യാഴാഴ്ച നടന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റില്‍ 331 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിച്ചു. 326 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാന എതിരാളിയായ ലേബര്‍ പാര്‍ട്ടിക്ക് 232 സീറ്റേ നേടാനായുള്ളൂ. സ്കോട്ട്ലന്‍ഡിലെ 59 സീറ്റില്‍ 56ഉം നേടി സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി( എസ്. എന്‍.പി.) വന്‍വിജയം നേടിയപ്പോള്‍ കഴിഞ്ഞ സര്‍ക്കാറില്‍ പങ്കാളിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കനത്ത പരാജയം. 57 സീറ്റുണ്ടായിരുന്ന ഇവര്‍ക്ക് ഇത്തവണ എട്ടുസീറ്റിലേ വിജയിക്കാനായുള്ളൂ. വടക്കന്‍ അയര്‍ലന്‍ഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക്(ഡി.യു.പി.) എട്ടുസീറ്റ് ലഭിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രാജിവെച്ചു. ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് നിക്ക് ക്ലെഗും രാജിവെച്ചിട്ടുണ്ട്. താനെറ്റ് സൗത്തില്‍ പരാജയപ്പെട്ട യു.കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിനേതാവ് നൈജല്‍ ഫരാജും രാജിവെച്ചു.
ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് കണ്സേര്വേറ്റീവുകള് വന്‍നേട്ടമുണ്ടാക്കിയത്. 1992നുശേഷം ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. ഭാര്യ സാമന്തയുമൊത്ത് ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ ഡേവിഡ് കാമറോണ്‍, സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള രാജ്ഞിയുടെ ക്ഷണം സ്വീകരിച്ചു.
ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നായിരുന്നു അഭിപ്രായസര്‍വേകളും എക്സിറ്റ് പോളും പ്രവചിച്ചിരുന്നത്
Discussion about this post