രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് പകല്‍ സ്വപ്നം കാണുകയാണെന്നും 2024 വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലായെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു. 2019 ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം കോണ്‍ഗ്രസിന് 13 സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റായതിന് ശേഷം കോണ്‍ഗ്രസിന് മറ്റ് 5 സംസ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് നഷ്ടമാകാന്‍ പോകുന്ന അടുത്ത സംസ്ഥാനം കര്‍ണാടകയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോറ്റ് പോയാല്‍ ആരും കോണ്‍ഗ്രസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രധാനമന്ത്രിയാകാനുള്ള പ്രസ്താവനയെന്ന് ഷാനവാസ് പറഞ്ഞു.
തെലങ്കാന് മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിനെതിരെയും ഷാനവാസ് സംസാരിച്ചു. തെലങ്കാനയിലെ പ്രധാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ് ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയത്തില്‍ വിശാല സഖ്യം രൂപീകരിക്കാന്‍ നോക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post