റായ്പൂര്‍: 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ബൃഹത് സംരംഭത്തിന്റെ ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചു. ഛത്തിസ്ഗഢ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ള മെഗാ പ്ലാന്റാണ് വിഭാവനം ചെയ്തിരിക്കുന്നത്. നക്സല്‍ ബാധിത പ്രദേശമായ ദന്തേവാഡയിലെ സാമൂഹികവും സാമ്പത്തികവുമായ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. റോവ്ഖട്ട് ജഗ്ദല്‍പൂര്‍ റെയില്‍വേലൈനിന്റെ രണ്ടാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ പിന്നോക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള എജ്യൂക്കേഷന്‍ സിറ്റിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 5000ലേറെ കുട്ടികള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് എജ്യൂക്കേഷന്‍ സിറ്റി.മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുട്ടികളുമായി മോദി സംഭാഷണം നടത്തി.
ഇതിനിടെ ഛത്തീസ്ഗഢിലെ 300 ഗ്രാമീണരെ മാവോയിസ്റ്റുകളള് ബന്ദികളാക്കി. സുക്മ മേഖലയിലുള്ള ഗ്രാമീണരെയാണ് പ്രധാനമന്ത്രിയുടെ റാനലയില് പങ്കടുക്കുന്നതില്‍ നിന്നും തടഞ്ഞത്. പ്രധാനമന്തിയുടെ സന്ദര്‍ശനത്തിനെതിരെ രണ്ടു ദിവസത്തെ ദണ്ടകാരണ്യ ബന്ദിനു നക്സലുകള്‍ ഇന്നലെ ആഹവാനം ചെയ്തിരുന്നു.
ബാസ്താര്‍ മേഖലയിലുള്ള ദന്തേവാഡ പ്രദേശം ഇരുമ്പ് അയിരിന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പൂഷ്ടമായ മേഖലയാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലങ്ങളായി നക്സല്‍ ആക്രമണങ്ങളുടെ പ്രധാന വേദിയാകുന്ന പ്രദേശം കൂടിയാണിത്.
Discussion about this post