മലപ്പുറം:സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും പ്രതികൂട്ടിലാക്കിയ കസ്റ്റഡി മരണം ഉള്‍പ്പടെ ഉള്ള പോലിസ് അതിക്രമങ്ങളെയും വീഴ്ചകളെയും നിസാരവത്ക്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ പോലീസിന്റെ യശസ് കെടുത്തുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. നിയമത്തില്‍നിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണം. സത്യപ്രതിജ്ഞയിലെ കാര്യങ്ങള്‍ പോലീസ് എപ്പോഴും പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണം. പോലീസില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡി മരണത്തിന് പിറകെ മലപ്പുറത്ത് പത്തുവയസ്സുകാരിയെ സിനിമ തിയറ്ററില്‍ പീഡിപ്പിച്ച സംഭവത്തിലെ പരാതി അവഗണിച്ചും പോലിസ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
Discussion about this post