കൊല്‍ക്കത്ത : ഇന്ത്യയെ പുരോഗതിയിലേയ്ക്കുന്നതിന് പ്രധാനമന്ത്രിയും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഒറ്റക്കട്ടായി പ്രവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ബേണ്‍പൂരില്‍ 16,000 കോടി രൂപയുടെ സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബെഗാള്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരണം ഇല്ലായിരുന്നുവെങ്കില്സ്റ്റീല് പ്ലാന്റ് പുനരുദ്ധാരണം സാധ്യമാകില്ലായിരുന്നുവെന്നും, ഇത് ടീം ഇന്ത്യ എന്ന ആശയം പ്രാബല്ല്യത്തിലായതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചു. ഇന്ന് ഏറ്റവും വേഗത്തില്‍ വികസനം നടക്കുന്ന രാജ്യമായി ഇന്ത്യയെ ലോകം അംഗീകരിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലെത്തി അധികം വൈകാതെ തന്നെ സഹകാരണത്തിലൂന്നിയ സംയുക്തഭരണം എന്ന ആശയത്തിനു എന്‍ഡിഎ സര്‍ക്കാര്‍ രൂപം നല്കി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യല്‍ ഭരണഘടന സംയുക്തഭരണത്തില് അധിഷ്ഠിതമാണ്. എന്നാല്‍ കേന്ദ്രവും സംസ്ഥആനങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഇത് പ്രാവര്‍ത്തികമാകുന്നില്ല. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സഹകരണം രാജ്യ പുരോഗതിയെ വേഗത്തിലാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഭിപ്രായപ്പെട്ടു.
Discussion about this post