എന്റെ വോട്ട് ബിജെപിക്കും, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിനെന്നും കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിറകെയാണ് അമല്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റ് ഇട്ടത്. രാഹുല്‍ഗാന്ധിയുടെ ഫോട്ടോ ഉള്‍പ്പടെ കര്‍ണാടകം മുഴുവന്‍ ബിജെപിയെ ജയിച്ച വല്ല അഹങ്കാരവും ആ മുഖത്തുണ്ടോ എന്ന് നോക്കിയേ എന്ന പോസ്റ്റിട്ടതിന് പിറകെയാണ് തന്റെ വോട്ട് ബിജെപിക്കെന്ന് അമല്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് സൈബര്‍ അണികള്‍ പോസ്റ്റിന് താഴെ പൊങ്കാലയുമായി എത്തിയിട്ടുണ്ട്. കടുത്ത ഭാഷയിലാണ് ഇതിനോട് അമലിന്റെ മറുപടികള്‍.
https://www.facebook.com/photo.php?fbid=2212905772067804&set=a.181263245232077.43364.100000452081848&type=3&theater
Discussion about this post