അക്രമങ്ങളും അട്ടിമറികളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ മെയ് യ് 14 ന് നടന്ന പശ്ചിമ ബംഗാളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. എതിരാളികളെ നോമിനേഷന് നല്കാന് പോലും സമ്മതിക്കാതെ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. അതേസമയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. സിപിഎമ്മിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നേരിടുന്നത്.
ഫലമറിഞ്ഞ 656 സീറ്റുകളില്‍ 576ലും തൃണമൂല്‍ കോണ്‍ഗ്രസ് വീജയിച്ചു. 47 സീറ്റുകളില്‍ വിജയം നേടിയ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് എട്ട് സീറ്ര് നേടിയപ്പോള്‍ സിപിഎം അടങ്ങുന്ന എല്‍ഡിഎഫ് ആറ് സീറ്റില്‍ വിജയിച്ചു. മറ്റുള്ളവര്‍ 19 സീറ്റ് നേടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്.
ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് സമിതികള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്. മിക്ക ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയില്‍ 281 ഗ്രാമിന് പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ മുന്നിലായിരുന്നു. ബിജെപി 15 സീറ്റിലും മുന്നിട്ടു നില്ക്കുന്നു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ കനത്ത ആക്രമങ്ങളുണ്ടായിരുന്നു. വ്യാപകമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഏറ്റുമുട്ടലില്‍ 15 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു . ഇക്കാരണങ്ങള്‍കൊണ്ടു തന്നെ വോട്ടെണ്ണല്‍ നടക്കുന്ന സ്ഥലങ്ങലില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post