ഷിംല :കോൺഗ്രസിനതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ 75 വർഷമായി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിലാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ അവർക്ക് ഒള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ 400 സീറ്റുകൾ കടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണഘടനയെ എങ്ങനെ മാറ്റണം എന്നാണ് കോൺഗ്രസിന്റെ ചിന്തയിലുള്ളത്. ഇവർക്ക് സമൂഹത്തെ തെറ്റിധരിപ്പിച്ചും ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് മാത്രമേ അറിയു. ഈ തത്വത്തിലാണ് അവർ പ്രവർത്തിക്കുന്നത് പോലും എന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യം ഇപ്പോൾ സുരക്ഷിതമായ കൈകളിലാണ് ഉള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പല വിഷയങ്ങളിലും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. അവരുടെ പ്രകടനപത്രികയിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് പറയുന്നു.കോൺഗ്രസ് പ്രത്യേക വിഭാഗക്കാർക്ക് മുൻഗണന നൽക്കുന്നവരാണ്. എന്നാൽ മോദി ഒരു പദ്ധതികളും ഏതെങ്കിലും പ്രത്യേക ജാതിക്കോ മതത്തിനോ നൽകുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post