മുംബൈ: മഹാരാഷ്ട്രയിലെ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട് തുടങ്ങിയപ്പോള്‍ തീവണ്ടിക്കടിയിലേക്ക് പെട്ടുപോകുമായിരുന്ന ബാലികയെ നിമിഷങ്ങള്‍ക്കുള്ളില്‍ പൊക്കിയെടുത്ത് സൈനികന്റെ രക്ഷപ്പെടുത്തല്‍. സച്ചിന് പോള്‍ എന്ന സൈനികനാണ് തന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കുരുന്നിന്റെ ജീവന് രക്ഷിച്ചത്. മുന്നോട്ട് നീങ്ങുന്ന തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയില്‍ നിന്ന് നിമിഷാര്‍ധം കൊണ്ട് സച്ചിന് ബാലികയെ രക്ഷിക്കുകയായിരുന്നു.
മുംബൈയിലെ മീനാക്ഷി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ലോക്കല്‍ ട്രെയിനിലേക്ക് കയറവെ യുവതിയുടെ കയ്യില്‍ നിന്ന് ബാലിക വഴുതിപ്പോയി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് പെണ്‍കുട്ടി വീണയുടനെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സച്ചിന് പോള്‍ എന്ന സെക്യൂരിറ്റി സേനാ ജവാന് ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിക്ക് പരിക്കുകളൊന്നുമില്ല.
#WATCH: Maharashtra Security Force Jawan, Sachin Pol, saves the life of a child, who was about to come under a local train after slipping at the platform of #Mumbai's Mahalakshmi Station. (Source: CCTV, Date: 11 May 2018) pic.twitter.com/IqNIOfae3D
— ANI (@ANI) May 16, 2018
വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് സച്ചിന് പ്രശംസയറിയിച്ച് രംഗത്തെത്തി. റെയില്‍ വേ വകുപ്പ് സച്ചിന് പോളിനെ പാരിതോഷികം നല്കി ആദരിക്കുകയും ചെയ്തു.
Discussion about this post