കര്‍ണാടകത്തിലെ ജനങ്ങളെ ബിജെപി അവഹേളിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളേക്കാളും വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.
ദേശീയഗാനം മുഴങ്ങുമ്പോള്‍ യെദ്യൂരപ്പയും ബിജെപി അംഗങ്ങളും സഭയ്ക്ക് പുറത്തേക്ക് പോയതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി ദേശീയതയെ അപമാനിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളും ഈ സമയത്ത് ബഹളം വെക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പണവും, അധികാരവും അല്ല വലുതെന്ന് ബിജെപി മനസിലാക്കണം. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും ഇതാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post