ബംഗളൂരു: നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന ആരോപണമുയര്‍ത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പണി പാളി. രാജി പ്രഖ്യാപനത്തിന് ശേഷം യെദ്യൂരപ്പ പുറത്തു പോവുമ്പോള്‍ ദേശീയ ഗാനം മുഴങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധി വിഷയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ബിജെപിയുടെ ദേശീയതതോടുള്ള ഇരട്ടതാപ്പാണ് ഇതെന്ന പ്രധാന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
എന്നാല്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും അംഗങ്ങളും എന്ത് ചെയ്യുകയായിരുന്നു എന്നറിയുമോ എന്നാണ് രാഹുലിന് നേര്‍ക്ക് ഉയരുന്ന ചോദ്യം. ദേശീയഗാനം മുഴങ്ങുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും പരസ്പരം സംസാരിക്കുകയും ആയിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേശീയഗാനത്തോട് എല്ലാ അംഗങ്ങളും, സഭയിലുണ്ടായിരുന്ന ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ളവരും അനാദരം കാണിച്ചുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ വിഷയം ബിജെപിക്കെതിരെ തിരിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമം ബുമറാങ്ങായി മാറി
Discussion about this post