കൊച്ചി: ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് നടത്തിയ ലാത്തിടാര്ജ്ജില് നിരവധി പേര്‍ക്ക് പരിക്കേറ്റു.
നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് വീടിന് സമീപം ചക്കംകുളങ്ങര ക്ഷേത്രത്തിന് സമീപം വച്ച് പോലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി തല്ലിചതക്കുകയായിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം വേലായുധന്, യുവമോര്‍ച്ച നേതാക്കളായ അരുണ്‍ കല്ലാത്ത്, അഡ്വക്കറ്റ് ഷൈജു എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. കാര്യമായി പരിക്കേറ്റ ആറ് യുവമോര്‍ച്ച പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പോലിസുകാര്‍ക്കും പരിക്കുണ്ട്.
ജലപീരങ്കി പ്രയോഗിച്ച ശേഷം ശാന്തരായ പ്രവര്‍ത്തകരെ പോലിസെത്തി അകാരണമായി തല്ലിചതയ്ക്കുകയായിരുന്നുവെന്ന് യുമോര്‍ച്ച നേതാക്കള്‍ ആരോപിച്ചു. പ്രകടനം അവസാനിപ്പിക്കാനൊരുങ്ങവെ പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത് നേതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.
യുവമേര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സുധീര്‍, ബിജെപി വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു, തുടങ്ങിയവര്‍ പങ്കെടുത്തു.[inpost_galleria thumb_width=”100″ thumb_height=”100″ post_id=”15981″ thumb_margin_left=”3″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”yoxview” sc_id=”sc1431341574746″]
Discussion about this post