ഇച്ഛാഭംഗം ഭരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സമൂഹത്തില്‍ കൂടുതല്‍ ഭിന്നയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ്. കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശത്തിന് അതി വഴിവെക്കുമെന്നും ആര്‍എസ്എസ് ജോയിന്റെ സെക്രട്ടറി മന്മോഹന് വൈദ്യ പറഞ്ഞു.
തമിഴ്നാട്ടില്‍ വേദാനന്ത കമ്പനിക്കെതിരെയുള്ള സമരത്തിലെ പോലിസ് വെടിവെപ്പില്‍ 13 പേര് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു ആര്‍എസ്എസ്.
മതത്തിനും ജാതിക്കും പ്രാദേശികവാദത്തിനും അതീതമായ ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. രാജ്യനന്മയാണ് ആര്‍എസ്എസിന് പ്രധാനമെന്നും വൈദ്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമം ഇന്ത്യയിലെ ജനങ്ങള്‍ തള്ളികളയും. തമിഴ്നാട്ടിലെ സംഭവവികാസങ്ങളെ വളച്ചൊടിക്കാനും, നുണ പ്രചരണം നടത്താനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ആര്‍എസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് ആശയങ്ങളെ നിരാകരിക്കുന്നതിന് തമിഴരെ കൊന്നൊടുക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അടിസ്ഥാന രഹിതമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ധാര്‍മ്മികതയല്ല എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്.
തമിഴ്നാട്ടില്‍ ഭരണം നടത്തുന്നത് എഐഎഡിഎംകെ സര്‍ക്കാരാണ്. ക്രമസമാധാന ചുമതല സംസ്ഥാന സര്‍ക്കാരിനാണ്, കോണ്‍ഗ്രസിന്റെ തണലിലാണ് വേദാന്ത എന്ന കമ്പനി നിലനിന്നതും, തമിഴ്നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയതും. കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി വേദാന്ത അടുത്ത ബന്ധം പുലര്‍ത്തിയെന്ന വിവാദം നേരത്തെ ചര്‍ച്ചയായിരുന്നതാണ്. ഇതെല്ലാമിരിക്കെ ആര്‍എസ്എസ് എങ്ങനെ ഈ വെടിവെപ്പിന് കാരണക്കാരാകുമെന്നാണ് ഉയരുന്ന ചോദ്യം. രാഹുല്‍ ഇതൊന്നും അറിഞ്ഞിട്ടല്ല, രാജ്യത്ത് എന്തു നടന്നാലും ആര്‍എസ്എസ് ആര്‍എസ്എസ് എന്ന് ജപിച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.
Discussion about this post