തൊടുന്നതെല്ലാം പൊന്നാക്കി വിജയിച്ചുകൊണ്ടിരിക്കുന്ന ധോണി എന്ന ക്രിക്കറ്റ് താരം കഠിനാധ്വാനത്തിന്റെ നാള്‍വഴികള്‍ക്കൊപ്പം പ്രാര്ഥനയെയും കൂടെ കൊണ്ടുനടന്നിരുന്നു. സ്വന്തം വിജയങ്ങള്‍ക്ക് പിന്നില്‍ പ്രാര്‍ഥനയും ഉണ്ടെന്ന് ധോണി തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു.
മത്സരങ്ങള്‍ക്ക് മുന്നോടിയായി ധോണി പോകാറുള്ളൊരു ക്ഷേത്രമുണ്ട്.. ധോണിയുടെ വിജയങ്ങള്‍ക്കു പിന്നിലെ ക്ഷേത്രം… റാഞ്ചിയിക്ക് സമീപമാണ് മാ ഡിയോറി മന്ദിര്‍ എന്ന ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
ലോക കപ്പിനു മുന്‍പായി
തന്റെ ജീവിതത്തിലെ പ്രധാനപ്പെടട് മത്സരങ്ങള്‍ക്കെല്ലാം മുന്‍പായി ധോണിക്ക് ഇവിടെ എത്തി പ്രാര്‍ഥിക്കുന്ന ഒരു ശീലമുണ്ട്. ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിനു മുന്‍പായി ഇവിടെ വന്നു അദ്ദേഹം പ്രാര്‍ഥിച്ചിരുന്നു. ഇതിന്റെ ബാക്കിയുള്ള കഥ നമുക്ക് അരിയാവുന്നതാണല്ലോ.. 2011 ല്‍ ലോക കപ്പ് ധോണിക്കു ഇന്ത്യയിലേക്ക് കൊണ്ടുവരാനായി എന്നത് ചരിത്രം. ജീവിതത്തില്‍ നല്ലതും മോശവും അനുഭവങ്ങള്‍ ഉണ്ടായാലും ധോണി ഈ ക്ഷേത്രത്തിലെത്തി പ്രാര്ഥിക്കുവാന് മറക്കാറില്ല. ലോകകപ്പ് വിജയത്തിനു ശേഷവും ധോണി ഇവിടെ എത്തി പ്രത്യേക പ്രാര്‍ഥനകളും പൂജകളും ഒക്കെ നടത്തിയിരുന്നു.
കാളി ദേവിയുടെ ക്ഷേത്രമായ ഇവിടുത്തെ 16 കൈകളുള്ള കാളിയുടെ രൂപം ഏറെ പ്രസിദ്ധമാണ്. ഒഡീഷയുടെ പ്രത്യേക വാസ്തു വിദ്യയനുസരിച്ചാണ് ഈ വിഗ്രഹം പണിതിരിക്കുന്നതും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതും. 1300കളിലാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. സിംഹ്ഭുഗ് രാജാവായിരുന്ന മുണ്ടാ കേരാരാജായാണ് യുദ്ധത്തില്‍ ജയിച്ചതിന്റെ സ്മരണയ്ക്കായി ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. കഥകള്‍ പറയുന്നതനുസരിച്ച് രാജാവിന് ഉറക്കത്തില്‍ കാളി ദേവിയുടെ അരുളിപ്പാട് ഉണ്ടാവുകയും അതനുസരിച്ച് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു എന്നാണ്.
നിരവധി തവണ ക്ഷേത്രം പുനര്‍നിര്‍മ്മാണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെ അടിസ്ഥാന രൂപത്തിന് ഇതുവരെയും മാറ്റം സംഭവിച്ചിട്ടില്ല. എഡി 1300 ല്‍ നിര്മ്മിക്കപ്പെട്ടപ്പോളുള്ള അതേ മാതൃക തന്നെയാണ് ഇപ്പോഴും ഇതിനുള്ളത്. രണ്ടു ഏക്കറിനുള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ മാതൃക മാറ്റാന്‍ ശ്രമിച്ചാല്‍ ദേവിയുടെ കോപം ഉണ്ടാകുമെന്നാണ് വിശ്വാസം.
മറ്റേതു കാളി ക്ഷേത്രത്തിലെയും പോലെ ഇവിടെയും നവരാത്രി തന്നെയാണ് പ്രധാന ആഘോഷം. ഗോത്ര വിഭാഗത്തില്‍ പെട്ട ആളുകളാണ് അന്നേ ദിവസം ഇവിടെ കൂടുതലായും എത്തുക. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ സന്ദര്‍ശകര്‍ നവരാത്രി ദിവസങ്ങളില്‍ ഇവിടെ എത്താറുണ്ട്.
Discussion about this post