തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ അഞ്ചു പ്രതികള്‍ ശിക്ഷാ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതരായി. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംഷുദ്ദീന്‍, പരീദ്, ഷാന്‍ എന്നിവരാണ് ജയില്‍ മോചിതരായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു ഇവരുടെ ശിക്ഷ. ഹൈക്കോടതി നല്കിയ പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്.
എട്ടുവര്‍ഷം തടവിന് ശിക്ഷിച്ച പ്രതികള്‍ക്ക് റിമാന്‍ഡിലായിരുന്ന കാലത്തുപോലും ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാലയളവടക്കം ശിക്ഷയായി പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. 2010 ജൂലൈ നാലിനാണ് ഒരുസംഘം പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്‍ഐഎയാണ് ആണ് കേസ് അന്വേഷിച്ചത്.
Discussion about this post