ഉത്തരേന്ത്യയില്‍ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റെക്ടര്‍ സ്കെയ്ലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഡെല്‍ഹി, ആസാം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ജാര്‍ഖണ്ഡ്,കൊല്‍ക്കത്ത എന്നിവങ്ങളിലാണ് ഭുചലനം ഉണ്ടായത്.അഫ്ഗാനസ്ഥാന്‍, ഇന്തോനേഷ്യ, നേപ്പാള്‍ എന്നിവയാണ് പ്രഭവകേന്ദ്രങ്ങള്‍.
അഫ്ഗാനിസ്ഥാനിൽ 11.40ന് 4.7 തീവ്രതയിലും, ഇന്തൊനീഷ്യയിൽ 11.57ന് 5.1 തീവ്രതയിലും, നേപ്പാൾ ചൈന അതിർത്തിയിൽ 12.35ന് 7.3 തീവ്രതയിലും ഒരു മണിയോടെ 6.9 തീവ്രതയിലുമാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ 36 പേര് മരിച്ചു. 1000ല്‍ അധികം പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ 17 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട് . 60 സെക്കന്റ് നീണ്ടു നിന്ന ഭൂചലനമാണ് ഉണ്ടായത്.ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.
നേപ്പാളില്‍ 7 തവണ തുുടര്ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലും തുടര്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന് സിറ്റിംഗ് നിര്‍ത്തിവച്ചു.
Discussion about this post