മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനു വേണ്ടിയാണ് തെന്മല പോലിസ് നടപടി എടുക്കാതിരുന്നതെന്ന ആരോപണത്തിന് ഏഷ്യാനെറ്റിന്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. തെന്മലയില് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഇത് ഏഷ്യാനെറ്റിന്റെ ചോദ്യം എന്ന നിലയില്‍ മുഖ്യമന്ത്രി വിഷയത്തെ നേരിട്ടത്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക പോലിസ് വിഭാഗമാണ്. എസ്ഐക്ക് ഇതില്‍ എന്ത് പങ്ക്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ രോക്ഷത്തോടെ ഉള്ള മറുപടി. മുഖ്യമന്ത്രിയുടെ യാത്രയുമായി വിഷയത്തെ ബന്ധപ്പിക്കേണ്ടതില്ലെന്നും പിണറായി വിജയന് വിശദീകരിച്ചു.
മുഖ്യമന്ത്രി ജില്ലയിലുണ്ടായില് നിന്ന് പോയതിന് ശേഷം നടപടി സ്വീകരിക്കാമെന്ന് ഗാന്ധിനഗര്‍ പോലിസ് എസ്ഐ പറഞ്ഞുവെന്ന് കെവിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ മാധ്യമസ്ഥാപനത്തിന്റേ പേര് പറഞ്ഞ് മറുപടി നല്‍കുകയായിരുന്നു. മുഴുവന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും മുമ്പ് മൈക്ക് തട്ടി നീക്കി മുഖ്യമന്ത്രി നീക്കി മുന്നോട്ട് പോവുകയും ചെയ്തു.
സുരക്ഷ ഒരുക്കുന്നതില്‍ എസ്ഐക്ക് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് എസ്ഐ അല്ലെങ്കിലും സുരക്ഷാ ഡ്യൂട്ടി എസ്ഐക്ക് നല്‍കാറുണ്ട്. അതത് സ്്റ്റേഷനുകളിലെ പോലിസുകാരെ വിന്യസിക്കുന്നതും ഡ്യൂട്ടി ഏറ്റെടുക്കുന്നതും മിക്കടയിടത്തും എസ്ഐമാരാണ്. ഇത് മറച്ചുവെച്ചാണ് മാധ്യമത്തെ കുറ്റപ്പെടുത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് വിമര്‍ശനം.
Discussion about this post