ജക്കാര്‍ത്ത: മ്യാന്മാറില് നിന്നും കുടിയോഴിപ്പിക്കപെട്ട ആയിരക്കണക്കിനു റോഹിംഗ്യ മുസ്ലീം വിഭാഗക്കാര്‍ നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്നു. ബുദ്ധമതക്കാര്‍ക്കു മുല്‍തൂക്കമുള്ള മ്യാന്മാറിലെ പീഠനങ്ങള്‍ സഹീക്കാനാവാതെ കൂട്ടമായി പലായനം ചെയ്തവരും മനുഷ്യക്കടത്തിനു വിധേയമായവരുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇന്തോനേഷ്യയും തായ്വാനും അടക്കമുള്ള രാജ്യങ്ങള്‍ വിസമ്മതിച്ചതോടെയാണ് മരണത്തെ മുഖാമുഖം കണ്ട് ഇവര്‍ കടലില്‍ തന്നെ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയുടേയും മലേഷ്യയുടേയും തീരത്തെത്തിയ ബോട്ടുകളിലെ അഭയാര്‍ത്ഥികളെ അതതു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സഹായിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിനു റോഹിംഗ്യ മുസ്ലീങ്ങള്‍ ഇനിയും നടുക്കടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തന്നെ കഴിയുകയാണ്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങളാണ് പല ബോട്ടുകളിലായി സഹായത്തിനെത്തുന്നവരേയും പ്രതീക്ഷിച്ച് കഴിയുന്നത്.
ഒരു ബോട്ടിലുള്ളവര്‍ കുട്ടികളുടെ ക്ഷേമങ്ങള്‍ക്കായുള്ള ഒരു സന്നദ്ധ സംഘടനയെ ബന്ധപ്പെട്ടതോടെയാണ് ഇവരുടെ ഞെട്ടിക്കുന്ന അവസ്ഥ പുറത്തറിഞ്ഞത്. വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ലാതെ വിവിധ രോഗങ്ങളാല്‍ വലഞ്ഞാണ് ഇവര്‍ ബോട്ടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അഭയാര്‍ത്ഥി പ്രശ്നം ഉടല് പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും ഇവരെ സ്വീകരിക്കാന്‍ ഒരു രാജ്യവും തയ്യാറാകാത്ത സാഹചര്യത്തില്‍ എന്തു നടപടിയെടുക്കാനാകും എന്നതാണ് ആശങ്ക.
Discussion about this post