അമ്പലത്തിനകത്ത് പോലും കോണ്ഗ്രനിനകത്ത് നില്ക്കുന്ന ഹിന്ദുക്കള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് വര്‍ഗ്ഗീയ ധ്രുവീകരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ”കുറിയിട്ടാല്‍ ആര്‍എസ്എസ് ആണ്, അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആണ്”.
ഞാന്‍ മതേതരനാണ്. എന്നിട്ടും കുണ്ടറയില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ ന്യൂനപക്ഷ മേഖലയില്‍ നിന്നൊന്നും എനിക്ക് വോട്ടു കിട്ടിയില്ല. നമ്മുടെ ആളുകള്‍ പോലും കുറിയിട്ടാല്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.
കേരളത്തില്‍ ഇപ്പോള്‍ പഴയ സാഹചര്യമല്ല. ബിജെപി നിര്‍ണായക ശക്തിയായിരിക്കുന്നു, ചില വീടുകളില്‍ പോലും അവരുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ചെങ്ങന്നൂരില്‍ ബിഡിജഎസ് കൈവിട്ടിട്ടും അവര്‍ മുപ്പത്തഞ്ചായിരത്തിലധികം വോട്ടു നേടി. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
-വീഡിയൊ
Discussion about this post