മോസ്കോ: ലോകകപ്പ് ഫുട്ബോളിലും സന്നാഹ മത്സരങ്ങളിലും മെസ്സിയും നെയ്മറും അടിക്കുന്ന ഗോളുകള്‍ക്ക് ഇനി പട്ടിണി പാവങ്ങളുടെ വിശപ്പ് മാറ്റാനുള്ള ശക്തിയും ഉണ്ടാവും. ഇരുവരുടെയും കളിക്കളത്തിലെ നീക്കങ്ങള്‍ ഇനി ഫുട്ബോള്‍ പ്രേമികള്‍ക്ക് മാത്രമല്ല പാവങ്ങള്‍ക്കും ഹരമാകും. മെസ്സി അര്‍ജന്റീനക്കായും നെയ്മര്‍ ബ്രസീലിനായും അടിക്കുന്ന ഓരോ ഗോളും പതിനായിരം സ്കൂള്‍ക്കുട്ടികള്‍ക്ക് ഒരു നേരത്തെ അന്നമായി മാറും.
ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യു.എഫ്.പി)യുടെ ഭാഗമായി ധനകാര്യ സ്ഥാപനമായ മാസ്റ്റര്‍ കാര്‍ഡാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇനി മുതല്‍ ലോകകപ്പിലടക്കം മെസ്സിയും നെയ്മറും അടിക്കുന്ന ഓരോ ഗോളിനും ലാറ്റിനമേരിക്കയിലേയും കരീബിയന്‍ മേഖലയിലേയും പതിനായിരം സ്കൂള്‍ കുട്ടികള്‍ക്ക് വീതം ഉച്ചഭക്ഷണം നല്‍കും.
ഈ പ്രചാരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആയിരകണക്കിന് കുട്ടികളുടെ ജീവിതത്തില്‍ മാറ്റം വരാന്‍ ഇത് സഹായിക്കുകയും അവരില്‍ പുഞ്ചിരിയുണ്ടാക്കുകയും ചെയ്യുമെന്ന് മെസ്സി പറഞ്ഞു.
ഒരു പ്ലേറ്റ് ഭക്ഷണവും ഒരുപാട് പ്രതീക്ഷകളും അവര്‍ക്ക് തങ്ങള്‍ ഉറപ്പ് നല്‍കുമെന്ന് നെയ്മര്‍ പറഞ്ഞു. പട്ടിണിക്കിതെരായി ഞാനും മെസിയും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു കോടിയലധികം പേര് ലാറ്റിനമേരിക്കയില്‍ പട്ടിണിക്കാരാണ്. ഇവരില്‍ അധികവും കുട്ടികളാണെന്നും. പോഷകാഹാരത്തിന്റെ വിദ്യഭ്യാസത്തിന്റെയും കുറവുകള്‍ നികത്തി ദാരിദ്രത്തിന്റെ ചക്രം അഴിച്ചുവെക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മാസ്റ്റര്‍കാര്‍ഡ് വാക്താവ് പറഞ്ഞു.
Discussion about this post