തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില കുറയുന്നത്.
Discussion about this post