ഡല്‍ഹി : ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ബിനാമി സ്വത്തുക്കള്‍ കണ്ട് കെട്ടാനും ഇടപാട് നടത്തുന്നവരെ വിചാരണ ചെയ്യാനും പുതിയ ഭേദഗതിയില്‍ കര്‍ശന വ്യവസ്കളുണ്ട്.
1988 ലെ ബിനാമി ട്രാന്സാക്ഷന് നിയമത്തിലെ പിഴവുകള്‍ വ്യാപകമായി മുതലെടുക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ബിനാമി നിയമം ഭേദഗതി ചെയ്യുന്നത്. നേരത്തെ കള്ളപണം തടയുന്നതിനുള്ള ബില്ല് ലോകസഭ പാസാക്കിയിരുന്നു. അനധികൃത പണമിടപാടുകളും, സ്വത്ത് സമ്പാദനവും തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഭേദഗതി നടപ്പാക്കിയത്.
Discussion about this post