ബെയ്ജിംഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനിസ് പ്രസിഡണ്ട് ഷിന്‍ ജിന്‍പിംങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കവും, ഭീകരതയും ചര്‍ച്ച വിഷയമായി, ഇരു രാജ്യങ്ങളിലും തമ്മിലുള്ള വിശ്വാസവും സഹകരണവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മോദി അതൃപ്തി അറിയിച്ചു. കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ചൈന നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച ഇന്ത്യ ആശങ്ക പ്രധാനമന്ത്രി പങ്ക് വച്ചു.
അതിര്‍ത്തിയില്‍ പ്രകോപനകരമായ പെട്രോളിംഗ് ഉണ്ടാകില്ലെന്ന് ചൈന ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
രാത്രിയില്‍ മോദി ബെയ്ജിംഗിലേക്ക് തിരിക്കും.
രാവിലെ ടെറാക്കോട്ട മ്യൂസിയം സന്ദര്‍ശിച്ചു.
മോഡിയെ സ്വീകരിക്കാനായി പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തി.
സിയാന്‍ നഗര സന്ദര്‍ശത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങ് മോഡിയെ അനുഗമിച്ചു. രാജ്യത്ത് എത്തുന്ന വിദേശ നേതാക്കളെ ബെയ്ജിങിന് പുറത്ത് നേതാക്കള്‍ അനുഗമിക്കാറില്ലെന്ന് ചൈനീസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെയ്ജിംഗില്‍ നാളെ പ്രധാനമന്ത്രി ലി ക്വിയാങ്ങുമായിപ്രത്യേക ചര്‍ച്ചയും, പ്രതിനിധി തല ചര്‍ച്ചകളും നടക്കും. ഇതിന് ശേഷം പ്രധാന വ്യാപാര കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
മോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ, ഡല്‍ഹിചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള സാധ്യതാപഠനവും ചൈന പൂര്‍ത്തീകരിച്ചിട്ടുണ്ട്. 36 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ചൈനയുമായി ഇന്ത്യ ഒപ്പുവെച്ചേക്കും. നിരവധി ചെറുകിട അതിവേഗ റെയില്‍വേ പദ്ധതികള്‍ക്കും ചൈനീസ് നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, എന്നിവയുടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്, കയറ്റുമതി തീരുവകളില്‍ ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചൈനയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ 65 ശതമാനവും കയറ്റിയയക്കുന്നത് ഇന്ത്യയിലേക്കാണ്. പക്ഷെ ഇന്ത്യന്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റിയയക്കുന്നതിന് വലിയ തടസ്സങ്ങളാണ് നിലവില്‍ ഉള്ളത്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും, സുരക്ഷ പ്രശ്‌നങ്ങളും മോദിയുമായുള്ള ചര്‍ച്ചക്കിടെ ചൈന
ഉയര്‍ത്തുമെന്നാണറിയുന്നത്. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്കല്ല വ്യാപാര വണിജ്യ കാര്യങ്ങള്‍ക്കായിരിക്കും മോദി മുന്‍തൂക്കം നല്‍കുക എന്നാണ് വിലയിരുത്തല്‍. ചൈനക്ക് പുറമേ, തെക്കേഷ്യന്‍ രാജ്യങ്ങളായ മംഗോളിയയിലും ദക്ഷിണ കൊറിയയിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്
Discussion about this post