കൊല്ലം : കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ആദിവാസി യുവാവിനു കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനി നിവാസി ഷിബു(38)വാണു രോഗബാധിതന്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘം പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മരുന്നുകള്‍ ലഭ്യമാണെന്നും മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പു വ്യക്തമാക്കി.
ജനപ്രതിനിധികളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ യോഗംകൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് എന്നതിനാല്‍ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോധം. മണലീച്ചകളെ നശിപ്പിക്കുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി വീടുകളില്‍ പ്രത്യേക ലായനി തളിക്കും. ആരോഗ്യവകുപ്പിലേയും മെഡിക്കല്‍ കോളജിലേയും വിദഗ്ധരും പ്രതിരോധ പ്വര്ത്തനങ്ങള്ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
Discussion about this post