കോട്ടയം: സിപിഎം അക്രമണത്തില്‍ പ്രതിഷേധിച്ച് ചിറക്കടവ് പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമണം നടത്തുന്നുവെന്നാണ് ആരോപണം. വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.
ചിറക്കടവില്‍ വെള്ളിയാഴ്ച നടന്ന അക്രമണത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ തെക്കെത്തുകവല കുന്നേല്‍ വീട്ടില്‍ രമേശന്, അഖില്‍, സതീശന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രമേശന്റെ നില ഗുരുതരമാണ്. ഇവരെ വെട്ടിയ കേസില്‍ സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മറ്റി അംഗം മുകേഷ് മുരളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുരളിയുടെ ഭാര്യ രതിമോള്‍, മക്കളായ ശിവനന്ദ, കൃഷണനന്ദ, മനു എന്നിവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപണമുണ്ട്. ഇവര്‍ നാലു പേരും പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post