ഗയ: ഡോക്ടറായ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയേയും മകളേയും ബലാത്സംഗത്തിനിരയാക്കി.ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഭാര്യയും മകളുമായി യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി ഡോക്ടറെ മരത്തില്‍ കെട്ടിയിട്ടതിന് ശേഷം ഭാര്യയേയും പതിനഞ്ചുകാരിയായ മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഇരുപതംഗ സംഘമാണ് ഇരുവരേയും ബലാത്സംഗം ചെയ്തത്. ഇരുപത് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേരെ പീഡനത്തിനിരയായ അമ്മയും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബീഹാറിലെ കൊഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇവിടുത്തെ സ്റ്റേഷന് ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
Discussion about this post