ബീഹാര്‍ :ബിഹാറിലെ അറാ സിവില്‍ കോടതിയില്‍ സ്ഫോടനം .സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.നാലു പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോടതിക്ക് സമീപത്തേക്ക് പ്രവേശിച്ച സ്ത്രീയുടെ കയ്യില്‍ നിന്ന് ബോബ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്.എന്നാല്‍ സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ റിപ്പബ്ലിക് ദിന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
Discussion about this post