തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ എംഎല്‍എ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ സി.ഐക്ക് സ്ഥലം മാറ്റം. അഞ്ചല്‍ സി.ഐ ആയിരുന്ന മോഹന്‍ദാസിനെയാണ് സ്ഥലം മാറ്റിയത്. കോട്ടയം പൊന്‍കുന്നത്തേക്കാണ് സ്ഥലംമാറ്റിയത്.
കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്നു സിഐ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. സിഐ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നിട്ടും യുവാവിന് നീതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടിസ്വീകരിച്ചില്ലെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നത്.
സിഐയ്ക്ക് നേരത്തെ തന്നെ സ്ഥലംമാറ്റത്തിന് ഓര്‍ഡര്‍ ഇറങ്ങിയിരുന്നെന്നും പകരം ചുമതലയേറ്റെടുക്കേണ്ട ഉദ്യോഗസ്ഥന് ലീവിലായിരുന്നതിനാലാണ് മോഹന്‍ദാസ് തുടര്‍ന്നതെന്നുമാണ് പോലീസ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.
Discussion about this post