കശ്മീരില്‍ പിഡിപിയുമായി സഖ്യം പിരിയാനുള്ള ബിജെപി കേന്ദ്രസര്‍ക്കാരിന്റെ ഭീകരതക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക നീക്കമെന്നാണ് വിലയിരുത്തല്‍.ഒപ്പം രാഷ്ട്രീയമായും തീരുമാനം നിര്‍ണായക തന്ത്രമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമിരിക്കെ ബിജെപി പിന്മാറ്റം പ്രഖ്യാപിച്ചത് കശ്മീരിലെ രാഷ്ട്രീയ രംഗത്തെ ഉലക്കും.
നിലവില്‍ ബിജെപി 25 ,പിഡിപി-28 എന്നിവര്‍ ചേര്‍ന്നുള്ള ഭരണമാണ് നിലവിലുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുകളാണ് ഉള്ളത്. 12 സീറ്റുകളുള്ള കോണ്‍ഗ്രസുമായി ചേര്‍ന്ന് പിഡിപിക്ക് ഭരണം പിടിക്കാനുള്ള സാധ്യതയും ഇല്ല. 87 അംഗ നിയമസഭയില്‍ 44 സീറ്റിന്റെ ഭൂരിപക്ഷം നേടാന്‍ ബിജെപിയുടെ സഹകരണം ഇല്ലാതെ സാധ്യതമല്ല എന്നാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിലേക്ക് നീങ്ങുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആറ് മാസത്തെ ഗവര്‍ണര്‍ ഭരണം കാര്യക്ഷമമല്ലെങ്കില്‍ പിന്നീട് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം കശ്മീരിലും തെരഞ്ഞെടുപ്പ് നടക്കും.
ഇപ്പോഴത്തെ ബിജെപിയുടെ നീക്കം രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിഡിപിയുമായി ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ബിജെപിയെ സംബന്ധിച്ച് ആത്മഹത്യാപരമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ തനിച്ച് മത്സരിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തുറന്ന് കിടക്കുമെന്നതും നേട്ടമാണ്.
ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി സഖ്യം വിടുന്നതെന്നാണ് സൂചന. ഒരു വര്‍ഷമായി കശ്മീരിലെ ക്രമസമാധാന നില വഷളാണ്. റംസാനില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്കും സൈനികര്‍ക്കുമെതിരെ അക്രമണ പരമ്പര അഴിച്ചു വിട്ടാണ് ഭീകരവാദികള്‍ പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തില്‍ കശ്മീരില്‍ സൈന്യം കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിര്‍ത്തിയിലും പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാനാണ് സൈന്യത്തിന്റെ തീരുമാനം. ഉചിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് സൈന്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഈദ് ആഘോഷത്തിന് വീട്ടിലേക്ക് തിരിച്ച സൈനികനെതട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ക്കിടയിലും ഭീകരവാദികളോട് ശക്തമായ എതിര്‍പ്പാണ് ഉള്ളത്. കഴിഞ്ഞ ദിവസം നാല് ഭീകരരെ വധിച്ച് സൈന്യവും കനത്ത തിരിച്ചടിയുടെ സൂചന നല്കി. ഈ ഘട്ടത്തില്‍ കശ്മീര്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍
ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് പിറകെ കശ്മീരിലെ ജനപ്രതിനിധികളുമായും അമിത് ഷാ ചര്‍ച്ച നടത്തി.
താഴ്വരയില് ഭീകരതയ്ക്കൊപ്പം മതതീവ്രവാദവും വര്‍ധിക്കുന്നുവെന്നാണ് ബിജെപി വിലയിരുത്തല്‍. പാക്കിസ്ഥാനും, ഭീകരതയ്ക്കുമെതിരെ ശക്തമായ പോരാട്ടത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോഴത്തെ നീക്കങ്ങളിലൂടെ ബിജെപി നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍.
Discussion about this post