തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബി.ജെ.പി നടത്തുന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. തിങ്കളാഴ്ച വൈകിട്ടോടെ ഉപഗോധം തുടങ്ങും. അടുത്ത ദിവസം ഉച്ചവരെയാണ് പ്രതിഷേധം. പ്രതിഷേധം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഉദ്ഘാടനം ചെയ്യുന്നത്. 19ന് രാവിലെ 11.30ന അമിത് ഷാ ഉപരോധം ഉദ്ഘാടനം ചെയ്യും.
പതിനൊന്നിന് കേരളത്തിലെത്തുന്ന അമിത്ഷാ യുടെ ആദ്യ പരിപാടിയാണ് ഉപരോധസമരത്തിന്റെ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമരത്തിനെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കനത്ത സുരക്ഷയാണ് പോലിസ് ഒരുക്കുന്നത്. മന്ത്രിമാരെ കന്റോണ്‍മെന്റ് ഗേറ്റ് വഴി അകത്ത് കടത്താനുള്ള സംവിധാനം പോലിസ് ഒരുക്കും.
തിങ്കളാഴ്ച വൈകിട്ടോടെതന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നിലെത്തി നാലുഗേറ്റുകളും ഉപരോധിക്കും.കന്റോണ്‍മെന്റ് ഗേറ്റടക്കം ഉപരോധിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന് കൂടിയാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. 19ന് വൈകിട്ട് ജില്ലയിലെ സാമുദായിക, സാംസ്കാരിക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discussion about this post