ചാനല്‍ ചര്‍ച്ചയ്ക്കിടെ ആര്‍എസ്എസിനെ കുറിച്ചുണ്ടായ അവതാരകന്റെ പരാമര്‍ശത്തെ വിടാതെ സോഷ്യല്‍ മീഡിയ. ഒരു പുസ്തകത്തിലെ നാലു വരി അടിസ്ഥാനമാക്കി ആരോപണം ഉന്നയിക്കുമ്പോള്‍ കുറഞ്ഞത് അതിന്റെ അടുത്ത വരികളെങ്കിലും കണക്കിലെടുക്കണമെന്ന് മറുപടിയുമായെത്തിയ അവതാരകനോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
ബിജെപി നേതാവിന്റെ വായടിപ്പിക്കാന്‍ അവതാരകന് ചാനല്‍ ചര്‍ച്ചയിക്കിടെ ആര്‍എസ്എസിനെ കുറിച്ച് നടത്തി പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം അവസാനിക്കുന്നില്ല .ചാനല്‍ അവതാരകന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് പുസത്കവുമായെത്തി വിശദീകരണം നല്‍കിയതിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഇതിനു തൊട്ടുപിന്നാലെ അവതാരകന് തന്റെ ഭാഗം ന്യായീകരിക്കാന്‍ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട് പേജിന്രെ പകുതി ഭാഗവുമായി വീണ്ടും ന്യായീകരണവുമായെത്തി.
ഇതിനു സോഷ്യല്‍ മീഡിയയില്‍ തക്ക മറുപടി നല്‍കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ
.ഒരു പുസ്തകത്തിലെ നാലു വരി അടിസ്ഥാനമാക്കി ആരോപണം ഉന്നയിക്കുമ്പോള്‍ കുറഞ്ഞത് അതിന്റെ അടുത്ത വരികളെങ്കിലും കണക്കിലെടുക്കണം എന്നാണ് അവതാരകനുള്ള അടുത്ത മറുപടി. ഏതായാലും ഈ വിവാദം കൊണ്ട് ഒരു ഗുണമുണ്ടാകും. വിമര്‍ശിക്കാനാണെങ്കിലും ചിലരെങ്കിലും ഗുരുജി സാഹിത്യ സര്‍വസ്വം വായിക്കുമെന്ന പ്രതീക്ഷയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
https://www.facebook.com/photo.php?fbid=1936846736333614&set=a.333336356684668.84620.100000249195679&type=3&theater
Discussion about this post