കൊച്ചി; വരാപ്പുഴ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. സിഐ ക്രിസ്പിന് സാമിന്റെ ഡ്രൈവര്‍ പ്രദീപാണ് ശ്രീജിത്തിന്റെ ഭാര്യപിതാവില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.
സ്റ്റേഷനിലുള്ള ശ്രീജിത്തിനെ കാണാനുള്ള സൗകര്യം ഒരുക്കിത്തരാമെന്നും എല്ലാം ശരിയാക്കാമെന്നും പറഞ്ഞായിരുന്നു കൈക്കൂലി മേടിച്ചത്. ഇത് സിഐക്ക് ഉള്ളതാണെന്നും ഇയാള്‍ പറഞ്ഞിരുന്നതായി ആരോപണം. പിന്നീട് ചില വക്കീലന്മാര് ഇടപെട്ട് അത് തിരിച്ച് മേടിച്ച് നല്‍കിയിരുന്നു.
Discussion about this post