നൈജീരിയന്‍ താരം അഹമ്മദ് മൂസ ഇന്ന് നൈജീരിയയുടെ മാത്രമല്ല അര്‍ജന്റീന ആരാധകരുടെയും പ്രിയങ്കരനാണ്. ഇരട്ട ഗോളുകല്‍ നേടി നൈജീരിയ ഐസ്ലന്ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ അര്ജന്റീനയുട ലോകകപ്പ് മോഹങ്ങള്‍ക്ക് വീണ്ടും ചിറകു മുളയ്ക്കുകയായിരുന്നു. ഇതിനിടെ മൂസയുടെ വേരുകള്‍ തേടിയിറങ്ങിയ ചില ആരാധകര്‍ എത്തിനിന്നത് കേരളത്തിലാണ്.
കേരളത്തിലെ പ്രമുഖ ക്ലബുകളിലൊന്നായ അല്‍ മദീന ചെറുപ്പുളശ്ശേരിയുടെ താരമായിരുന്നു എന്ന പ്രചാരണം. കഴിഞ്ഞ രണ്ട് ദിവസമായി മൂസയുടേതന്ന തരത്തില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. മൂസ പണ്ട് കൊളത്തൂര്‍ നാഷണല്‍ ക്ലബ് ടൂര്‍ണമെന്റില്‍ അല്‍ മദീനയ്ക്കായി ബൂട്ടണിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.
എന്നാല്‍ ആ പ്രചരണങ്ങള്‍ക്കെല്ലാം മറുപടിയുമായി അല്‍ മദീന ചെറുപ്പുളശ്ശേരി ക്ലബ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും അല്‍ മദീന ചെറുപ്പുളശ്ശേരിയ്ക്കായി ഒരു സീസണിലും മൂസ കളിച്ചിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ക്ലബിന് യാതൊരു പങ്കുമില്ലെന്ന് പറയുന്നും അവര്‍ പറയുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മാനേജ്മെന്റ് അഭ്യര്‍ത്ഥിക്കുന്നു.
ടീമിന്റെ ഔദ്യോഗിക അറിയിപ്പ്
പ്രിയമുള്ള ഫുട്ബോള്‍ പ്രേമികളെ,,,,
ഒന്ന്, രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ വഴി നൈജീരിയന്‍ താരം മൂസയുമായി ബന്ധപ്പെട്ട് ഒരു ഫെയ്ക്ക് ന്യൂസ് പലരും പല ഗ്രൂപ്പുകളിലുമായി പ്രചരിപ്പിക്കുന്നുണ്ട്, ഇദ്ദേഹം അല്‍ മദീന ചെര്‍പ്പുളശ്ശേരി ടീമില്‍ ഒരു സീസണിലും കളിച്ചിട്ടില്ല.. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് അല്‍ മദീന ടീമിനും, ടിം മാനേജ്മെന്റിനും യാതൊരു പങ്കുമില്ല എന്നും കൂടി എല്ലാവരേയും അറിയിക്കുന്നു….
ഇത് പോലുള്ള ഫെയ്ക്ക് ന്യൂസുകള്‍ പരമാവതി എല്ലാവരുo ഒഴിവാക്കുക,,,,,,,,
എല്ലാവര്ക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു
എന്ന് ഹാരിസ് പാച്ചേരി(AL madeena team manager)
https://www.facebook.com/Madeenaofficial.ccom/posts/2280828491944265
Discussion about this post