സെന്റ് പീറ്റേഴ്സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ കുഴഞ്ഞ് വീണ് ഫുട്ബോള്‍ ഇതിഹാസം മറഡോണ. ചൊവ്വാഴ്ച രാത്രി നൈജീരിയയ്ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീണത്. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്കി.
ലയണൽ മെസ്സിയും അർജന്റീനയും സെന്റ് പീറ്റേഴ്സ്ബർഗിൽ നിറഞ്ഞാടുകയായിരുന്നു! റഷ്യൻ ലോകകപ്പിൽ നിന്ന് ടീം ആദ്യറൗണ്ട് കാണാതെ പടിയിറങ്ങുമെന്ന് കരുതിയിടത്തു നിന്നാണ് അർജന്റീനയുടെ തിരിച്ചുവരവ്. ആദ്യ രണ്ട് മത്സരങ്ങളുടേയും കേട് ഇന്നലത്തെ ഒറ്റ മത്സരത്തിലൂടെ അർജന്റീന കഴുകിക്കളഞ്ഞു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഫ്രാൻസിനും ഡെൻമാർക്കിനും പിന്നാലെ, ക്രൊയേഷ്യയും അർജന്റീനയും നോക്കൗട്ടിലേക്കു കടന്നിരിക്കുന്നു.
Oye Maradona… pic.twitter.com/t4VLbjPf7a
— emilioelmago (@emilioelmago) June 26, 2018
ഗ്രൗണ്ടിലേക്കാൾ ആവേശം നിറഞ്ഞ കാഴ്ചകളായിരുന്നു ഗ്യാലറിയിലെ കാഴ്ചകൾ. ഗ്രൗണ്ടിൽ മെസ്സി നിറഞ്ഞാടുമ്പോൾ ഗ്യാലറിയിൽ മറഡോണ അഴിഞ്ഞാടുകയായിരുന്നു. ആവേശത്തിന്റെ പരകോടിയിലെത്തി അർജന്റീനയുടെ ഇതിഹാസതാരം. മറഡോണയുടെ ഗ്യാലറിയിലേക്കുള്ള വരവ് തന്നെ ആരാധകരെ ഹരംകൊള്ളിച്ചുകൊണ്ടായിരുന്നു. ഫിഫയുടെ ഓഫീഷ്യൽ സ്റ്റാഫിനൊപ്പം നൃത്തച്ചുവടുകൾ വച്ച് ഗ്യാലറിയെ ഇളകിമറിച്ചു പിന്നീട് മറഡോണ. കഴിഞ്ഞില്ല. മെസ്സി ഗോള്‍ നേടിയപ്പോള്‍ നെഞ്ചില്‍ കൈവച്ച് ആകാശത്തേയ്ക്ക് നോക്കി പ്രാർഥനയോടെ നിന്നു. പിന്നെ ആദ്യ പകുതിയോട് അടുത്തപ്പോള്‍ സുഖനിദ്രയിലായി. പൊടുന്നനെ മോസസ് പെനാല്‍റ്റിയിലൂടെ മത്സരം സമനിലയിലാക്കിയപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. എണ്‍പത്തിയാറാം മിനിറ്റില്‍ മാര്‍ക്കസ് റോഹോയുടെ വിജയഗോള്‍ പിറന്നതോടെ മറഡോണയുടെ സകല നിയന്ത്രണവും വിട്ടു. മറഡോണ കുഴഞ്ഞുവീണു. രക്തസമ്മർദ്ദം കുറഞ്ഞതാണ് കാരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Russie 2018 : Diego Maradona victime d’un malaise à la fin du match Argentine vs Nigéria https://t.co/2InfjMLpXK pic.twitter.com/5oJ1JM12Py
— Vant Bèf Info (@vantbefinfo) June 27, 2018
Discussion about this post