`കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ സംഘടനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ ഭാഗമാകാനില്ലെന്ന് കാണിച്ച് ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു.സംഘടനയെ തന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതില്‍ സങ്കടമുണ്ട്.
തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് നിലനില്‍ക്കില്ലെന്ന് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞത. അതിന് സഹപ്രവര്‍ത്തകര്‍ക്കും അമ്മ ഭാരവാഹികള്‍ക്കും നന്ദി പറയുന്നുവെന്നും ദിലീപ് അറിയിച്ചു.
നേരത്തെ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ നിയമതടസ്സമുണ്ടെന്ന് ദിലീപ് അറിയിച്ചിരുന്നു. അതിന് പിറകെ ആണ് ദിലീപ് നിലപാട് അറിയിച്ച് സംഘടനയ്ക്ക് കത്തയച്ചതായ വിവരം പുറത്തു വന്നത്.
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് വനിത അംഗങ്ങള്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയതിന് പിറകെയാണ് സംഘടനയിലേക്ക് താല്‍ക്കാലമില്ല എന്ന് വ്യക്തമാക്കി ദിലീപിന്റെ കത്ത്
Discussion about this post