രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കന്‍ കൊറിയയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി തെക്കന്‍ കൊറിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്പാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.
ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറിയതായി സിയോളില്‍ ഇന്ത്യന്‍ സമൂഹത്തെ സന്ദര്‍ശിക്കവേ മോദി പറഞ്ഞു.
പ്രസിഡന്റ് പാര്‍ക്ക് ജ്യൂണ് ഹൈയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏഴ് സുപ്രധാന കരാറുകള്‍ ഒപ്പുവച്ചു. പ്രതിരോധ മേഖലയിലെ സഹകരണം വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി മോദി പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങള്‍ ദൃഢമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കപ്പല്‍ നിര്‍മ്മാണമേഖലയില്‍ ഒരു സംയുക്ത പ്രവര്‍ത്തന സംഘം രൂപീകരിക്കും. ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാകാന്‍ തെക്കന്‍ കൊറിയന്‍ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചതായും മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ആധുനികവത്കരണത്തിന് തെക്കന്‍ കൊറിയ ഒരു സുപ്രധാന പങ്കാളിയാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post