കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ പരാതിക്കാരന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സഭയ്ക്ക് മാത്രം അറിവുണ്ടായിരുന്ന കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
കേസിലെ യഥാര്‍ത്ഥ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മാത്രമേ ഹാജരാക്കൂവെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. ഇത് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മൊഴിയെടുക്കല്‍ നടക്കുന്നത്
പാതിരിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചു പാതിരിമാര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൈദികരെ ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
Discussion about this post