തിരുവനന്തപുരം : തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ട എന്ന നിലപാടിലുറച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ലൈറ്റ് മോട്രോ പദ്ധതിയില്‍ പൊതു സ്വകാര്യ പങ്കാളിത്തം വേണമെന്ന ധനവകുപ്പ് ഇന്നലെ മുഖ്യമന്തിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ലെറ്റ് മെട്രോ പദ്ധതികള്‍ ഇ. ശ്രീധരനും ഡി.എം.ആര്‍.സിയും ഏറ്റെടുക്കണമെന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് വീണ്ടും ചര്‍ച്ച നടക്കും.
Discussion about this post