ഡല്‍ഹി : ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഹകരണം അവസാനിപ്പിക്കുന്നു. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കോണ്‍ഗ്രസുമായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കൈകോര്‍ത്ത സംസ്ഥാനഘടകം, ഇനില തെരഞ്ഞെടുപ്പ് ധാരണയ്ക്കില്ലെന്ന നിലപാടിലാണ്. നവംബറില്‍ സംസ്ഥാനത്തെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഎംന്റെ നിലപാടുമാറ്റം. ഈ മൂന്നിടത്തും പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസും തനിച്ച് മത്സരിക്കാനൊരുങ്ങി.
സംസ്ഥാനത്ത് പാര്‍ട്ടി സ്വന്തംനിലയ്ക്ക് മല്‍സരിക്കുമെന്നും ആരുമായും സഖ്യം സംബന്ധിച്ചു ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടതുമുന്നണി ചെയര്‍മാനും സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവുമായി ബിമന്‍ ബോസ് പറഞ്ഞു.
ഔദ്യോഗിക സഖ്യ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിലും 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പഞ്ചായത്ത്, ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും സി.പി.എമ്മും സഹകരിച്ചാണ് മത്സരിച്ചിരുന്നത്. തനിച്ചു മത്സരിക്കാനുള്ള സി.പി.എം. തീരുമാനത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
Discussion about this post