തിരുവനന്തപുരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായ നിലയ്ക്ക് യുഡിഎഫിന്റെ മേഖലാ ജാഥകള്‍ മാറ്റി വയ്ക്കേണ്ട എന്ന് നേതാക്കള്‍ക്കിടയില്‍ തീരുമാനം. മുന്നണിയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ജാഥകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് മുന്നോട്ടു വന്നിരുന്നു. ഇതിനെ തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയത്. അഭിപ്രായഭിന്നതകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് തീരുമാനം. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തിയ കാര്യം കോണ്‍ഗ്രസ് മുന്നണിയെ അറിയിക്കും.
ഇതിനിടെ യുഡിഎഫ് യോഗത്തിനു മുന്‍പായി നടക്കുന്ന സമവായ ശ്രമങ്ങളുടെ ഭാഗമായി കെസി ജോസഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post