കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ കൊലപാതകത്തോടെ ക്യാമ്പസ് ഫ്രണ്ടിനെ തള്ളി പറഞ്ഞ് എസ്ഡിപിഐ. ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറയുന്നു. പിടിക്കപ്പെട്ടവര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണോ എന്നും സംഭവസ്ഥലത്ത് വച്ച് തന്നെയാണോ പിടിക്കപ്പെട്ടത് എന്നും ഇവര്‍ കസ്റ്റഡിയിലാകാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുന്നതായും ഹമീദ് പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ കൊലപാതകം അപലപനീയവും നടുക്കം ഉളവാക്കുന്നതുമാണ്. കാരണാമെന്തായാലും 20 വയസ്മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ കൊല ന്യായീകരിക്കാന്‍ സാധിക്കില്ല എന്നും അബ്ദുല്‍ ഹമീദ് പറയുന്നു. ഇതിനിടെ അക്രമത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആരോപിക്കുന്നു.
Discussion about this post