എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്ലാമിക തീവ്രവാദ സംഘടനകളെ എബിവിപിക്കെതിരായ പോരാട്ടത്തിലെ ബി ടീം ആയാണ് എസ്എഫ്ഐ പരിഗണിച്ചിരുന്നതെന്ന് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും എബിവിപി നേതാവുമായ ഡി.എസ് അഭിരാം. മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ കായികമായും മറ്റു വിധത്തിലും കൈകാര്യം ചെയ്ത് സംഘടന സ്വാതന്ത്ര്യം വിലക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നത്. ഭീഷണി, ആക്രമണം, റാഗിംഗ്, വ്യാജ സ്ത്രീ പീഡനക്കേസ് എന്നിവയാണ് ആയുധങ്ങള്‍. തനിക്ക് നേരെ എസ്എഫ്ഐ കാണിച്ച നെറികേടുകളും അഭിരാം തന്റേ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കുന്നു.
മഹാരാജാസില്‍ ഇസ്ലാമിക തീവ്രവാത’ സംഘsന കളെ വളര്‍ത്തിയത് എസ്.എഫ്.ഐ ആണ് പല പേരുകളിലും അവര്‍ വന്നു ക്യാമ്പസ് ഫ്രണ്ടായും, ഈങ്ക്വുലാബായും, ഫ്രന്റേണിറ്റിയായും ‘ എ.ബി.വി.പിയെയും മോഡിയെയും സംഘപരിവാറിനെയും എതിര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം ഒരു ബി ടീം ആയിരുന്നു എസ്എഫ്ഐക്ക് അവര്‍. അവസാനം ബീഫ് വിളമ്പിയ കൈയ്യ്ക്കിട്ട് കൊത്തി മൗദൂതിയുടെ ദാറുഉല്‍ ഇസ്ലാം. ലോകത്തെ ഇസ്ലാം ആക്കുക എന്നത് ഐഎസ് ലോകത്ത് നടത്തുന്നു, അത് ഇന്ത്യയില്‍ നടപ്പാക്കുന്നത് ഐഎസിന്റെ ഇന്ത്യന്‍ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടാണെന്നും അഭിരാം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
എസ്.എഫ്.ഐ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ അല്ല
ബ്രോഡ് വേയിലും സുഭാഷ് പാര്‍ക്കിലും മഴയും വെയിലും കൊണ്ട്, തൊണ്ടയിലെ വെള്ളവും വറ്റി മുണ്ട് മുറുക്കിയുടുത്ത്, പട്ടിണി കിടന്ന്, ബക്കറ്റ് പിരിവു നടത്തി കിട്ടിയ കാശ് കൊണ്ട് നവാഗതര്‍ വരുംമ്പോഴും കോളേജ് ഇലക്ഷന് സമയത്തും പതിനായിരക്കണക്കിന് രൂപ മുടക്കി ബാനറുകളും, ബോഡുകളും, കൊടിതോരണങ്ങളും കുറെ പേരുടെ അദ്ധ്വാനത്തിന്റെ ഫലമായി രാത്രി ഉറക്കമളച്ചിരുന്ന് കോളേജില്‍ വച്ചിട്ട് നേരം വെളുത്ത് ഒന്ന് കുളിച്ച് മാറ്റാന്‍ വേണ്ടി ഹോസ്റ്റലില്‍ പോയിട്ട് തിരിച്ചു വന്നു നോക്കുംമ്പോള്‍ എല്ലാം എസ്.എഫ്.ഐ ക്കാര് വാരികൂട്ടിയിട്ട് കത്തിച്ചാല്‍ എങ്ങനെയുണ്ടാകും…?? അതറിയണമെങ്കില്‍ മഹാരാജാസില്‍ പഠിക്കണം. ഒരു തവണയെങ്കിലും…
മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നേതൃത്വം നല്കി പ്രവര്‍ത്തിക്കുന്നവരെ ആദ്യം ഭീഷണിപ്പെടുത്തും പിന്നെ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘വാര്‍ക്കപ്പണിക്കു ഉപയോഗിക്കുന്ന സാമഗ്രഹികള്‍’ ഉപയോഗിച്ച് അക്രമിക്കും നാലു പ്രാവിശ്യം ഞാന്‍ അക്രമണത്തിന് ഇരയായിട്ടുണ്ട്.. നല്ല പരുക്കുകള്‍ പറ്റി ദിവസങ്ങളോളം ജനറല്‍ ഹോസ്പിറ്റലിലും കിടന്നിട്ടുണ്ട്.
ഇനി ഭീഷണിയും അക്രമണവും കൊണ്ട് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കി അടുത്ത ആയുധം റാഗിങ് , സ്ത്രീപീഡന കേസ്….
മഹാരാജാസിലെ പഠന കാലത്ത് എന്റെ പേരിലും SFI വക റാഗിങ് കേസ്, ഞാന്‍ കണ്ടിട്ടു പോലുമില്ലാത്ത ജൂനിയര്‍ സഖാവിനെ കൊണ്ട് കൊടുപ്പിച്ചു. പ്രിന്‍സിപ്പാള്‍ അന്വേഷണ കമ്മീഷനെ വെച്ചു മൂത്ത കമ്മികള്‍ക്ക് റാഗിംങ് കേസ് കൊടുത്ത് പരിചയമുള്ളത് കൊണ്ട് ആരും വിശ്വസിച്ചു പോകുന്ന രീതിയില്ലുള്ള കേസ് എടുത്താല്‍ ഞാന്‍ കുടുങ്ങി പോകുന്ന തരത്തിലുള്ള പരാതി ഒരു അന്വേഷണ കമ്മീഷന് ബോധ്യമായി ഇത് വ്യാജ റാഗിംങ്ങ് ആണെന്ന് എനിക്ക് അനുകൂല റിപോര്‍ട്ട് വന്നു .അതില്‍ പരാജയപ്പെട്ട എസ്.എഫ്.ഐ വീണ്ടും പ്രതികാര നടപടിയുമായി പുറകെ തന്നെ ഉണ്ടായിരുന്നു.. എറണാകുളം ജില്ലാ കോതിയില്‍ ഞാനും സോജനും കണ്ടു പരിചയം പൊലുമില്ലാത്ത ഒരു സഖാത്തിയുടെ വക കള്ള കേസ് ഇന്നും നടന്നു കൊണ്ടിരിക്കുന്നു
ഇതാണ് മഹാരാജാസ് എന്ന ഏകാധിപത്യ കോട്ട മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവതിക്കാതെ എതിര്‍ക്കുന്നവര്‍ അധ്യാപകര്‍ ആയാലും മറ്റ് സംഘടനാ പ്രവര്‍ത്തര്‍ ആയാലും ഏതു വിധേനയും അക്രമിക്കുന്നവര്‍
അതിനു ഉദാഹരണമാണ് ഹോസ്റ്റല്‍
വിദ്യര്‍ത്ഥികള്‍ കാലകാലങ്ങളായി ഹോസ്റ്റല്‍ എസ്.എഫ്.ഐ ബി ടീം ആയിരുന്നു ഇടക്ക് ഇവര്‍ തമ്മില്‍ പ്രശ്നമാവുകയും സംഘര്‍ഷം നടക്കുകയും ചെയ്തു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ കായിക പരമായി പിടിച്ച് നില്ക്കാന് പറ്റാത്ത എസ്.എഫ്.ഐ പുതിയ തന്ത്രം ഇറക്കി കൊച്ചി വികാരം’ അന്യജില്ലക്കാര്‍ കോളേജ് ഭരിക്കുന്നു കൊച്ചിക്കാര്‍ക്ക് കോളേജില്‍ റോളില്ലെന്ന് ഈ രീതിയില്‍ ഭിന്നിപ്പിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി എത്ര ദിവസങ്ങളാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ കോളേജില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിയത്ത് .
UN ഖാദര്‍ MLA നിയമ സഭയില്‍ പറഞ്ഞ പൊലെ ഇവന്മാര്ക്ക് 21 സംസ്ഥാന ഭരണവും ഒരു കേന്ദ്ര ഭരണവുമുണ്ടെങ്കില്‍ സഭ നടത്താനോ, അഭിപ്രായം പറയാനോ ,മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനോ ഇവന്മാര് അനുവദിക്കില്ല കിം ജോം ഉന്നിന്റെ പിന്മുറക്കാര്. ഇതിന്റെ മറ്റൊരു പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട്
മഹാരാജാസില്‍ ഇസ്ലാമിക തീവ്രവാദ’ സംഘsന കളെ വളര്‍ത്തിയത് എസ്.എഫ്.ഐ ആണ് പല പേരുകളിലും അവര്‍ വന്നു ക്യാമ്പസ് ഫ്രണ്ടായും, ഈങ്ക്വുലാബായും, ഫ്രന്റേണിറ്റിയായും ‘
എ.ബി.വി.പിയെയും മോഡിയെയും സംഘപരിവാറിനെയും എതിര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം ഒരു ബി ടീം ആയിരുന്നു SFIക്ക് അവര്‍
അവസാനം ബീഫ് വിളമ്പിയ കൈയ്യ്ക്കിട്ട് കൊത്തി
മൗദൂതിയുടെ ദാറുഉല്‍ ഇസ്ലാം
ലോകത്തെ ഇസ്ലാം ആക്കുക ISIS ലോകത്ത് നടത്തുന്നു അത് ഇന്ത്യയില്‍ നടപ്പാക്കുന്നത് ISIS ന്റെ ഇന്ത്യന്‍ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടാണ്
അധ്യാപകന്റെ കൈയ്യ് വെട്ടിയും, ഇന്ത്യന്‍ ജുഡീഷ്യറിയെ വെല്ലുവിളിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയും ജഡ്ജിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും മറ്റ് മതസ്ഥരെ മതം മാറ്റി സിറിയയിലേക്ക് അയക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സി, നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍
ABVPയെ തടയാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം, SFI പോറ്റി വളര്‍ത്തിയ വിഷപ്പാമ്പ് സ്വയം വളരാന്‍ തുടങ്ങിയപ്പോഴാണ് SFI എതിര്‍ത്തതും, പാമ്പ് അവരെ തിരിച്ചു കൊത്തിയതും….ഈ രണ്ടു കാര്യങ്ങളില്‍ നിലപാട് മാറ്റാന്‍ SFI തയ്യാറായില്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ ഇനിയും കുറയില്ല..
എസ്.ഡി.പി.ഐ ഭീകരവാദികള്‍ വിശാലിനെയും, സച്ചിന് ഗോപാലിനെയും ,ഏറ്റവും ഒടുവില്‍ ശ്യാം പ്രസാദിനെയും ഇല്ലതാക്കിയപ്പോള് ABVPയടക്കമുള്ള സംഘടനകള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധിക്കണം എന്നാവശ്യപ്പെട്ടിരുന്നു.. അന്നെല്ലാം,, ‘ആശയത്തിനെ ആശയംകൊണ്ട് എതിര്‍ക്കണം ‘ എന്ന് പറഞ്ഞ് അതിനെ എല്ലാം പ്രതിരോധിച്ചത് ഇവിടുത്തെ സി.പി.എമ്മും എസ്.എഫ്.ഐയുമൊക്കെ ആയിരുന്നു.. ഇന്നിപ്പോള്‍ ‘ബീഫ് ഇറച്ചി വിളമ്പിയ കൈക്കിട്ട്’ നല്ല മൂര്‍ച്ചയുള്ള കൊത്തുകിട്ടിയിട്ടും സഖാവ് അഭിമന്യുവിനെ കൊല ചെയ്തത് ക്യാമ്പസ് ഫ്രണ്ട് എന്ന മതമൌലികവാദ ഭീകര സംഘടനയാആണെന്ന് ഒന്നുറക്കെ വിളിച്ചു പറയാന്‍ പോലും ഇവിടുത്തെ ഇടതുപക്ഷത്തുള്ളവര്‍ക്ക് നാക്ക് പൊന്തുന്നില്ല. ഒന്നുകില്‍ ഇസ്ലാമിക തീവ്രവാദ സംഘടനയെ പേടിയായിരിക്കും അതല്ലെങ്കില്‍ അവരെ അത്രമേല്‍ സ്നേഹിക്കുന്നു .
#പോപ്പുലര്‍_ഫ്രണ്ടിനെ_നിരോധിക്കുക.
https://www.facebook.com/photo.php?fbid=1595879310541880&set=a.109386522524507.7269.100003594793692&type=3&theater
Discussion about this post