കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് വൈദികര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.വൈദികര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വ്യക്തമാക്കിയ കോടതി അന്വേഷണ സംഘത്തിന് അറസ്റ്റുള്‍പ്പടെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാമെന്നും നിര്‍ദ്ദേശിച്ചു
യുവതിക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ കഴിയുന്നവരായിരുന്നു വൈദികരെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ വീട്ടുകാരെയും സ്വാധീനിക്കാന്‍ കഴിവുള്ളവരായിരുന്നു വൈദികര്‍. യുവതിയുടെ വിശ്വാസം വൈദികര്‍ മുതലെടുത്തു. പീഡനം സംബന്ധിച്ച വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി .
യുവതി പരാതിയില്‍ പറയുന്ന വൈദികരായ ജൈസ് k ജോര്‍ജ് ,ജോബ് മാത്യു ,സോണി വര്‍ഗീസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മറ്റൊരു വൈദികനായ ജോണ്സന് v മാത്യു വിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആയില്ല. ഇത് പിന്നീട് പരിഗണിക്കും.
Discussion about this post