കാലിഫോർണിയയിലെ ആപ്പിൾ ഷോ റൂമിൽ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇന്നിപ്പോൾ ഓൺലൈൻ ലോകത്തെ വൈറൽ . ഭീഷണിയോ യാതൊരുവിധ അതിക്രമങ്ങളോ ഇല്ലാതെ തന്നെ ഒരു കൂട്ടം ഇടിച്ചു കയറി ഡിസ്പ്ലേ വെച്ചിരുന്ന ലാപ്പ്ടോപ്പുകൾ മോഷ്ടിച്ചെടുക്കുകയായിരുന്നു .ഈ സംഭവങ്ങൾ നടന്നത് വളരെയേറെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരുന്നു .
ഫാഷൻ ഫെയർ മാളിൽ പ്രവർത്തിച്ചിരുന്ന ആപ്പിൾ ഷോ റൂമിൽ നിന്നും 26000 ഡോളർ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ട്ടാക്കൾ നിമിഷനേരം കൊണ്ടപഹരിച്ചു കടന്നു കളഞ്ഞത് . സംഭവം നടക്കുന്ന സമയത്ത് കടയിലുണ്ടായിരുന്ന ഉപഭോക്താക്കളും , ജോലിക്കാരും വെറും കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു .
മുൻ കാലങ്ങളിൽ സ്വർണ്ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളിൽ ശ്രദ്ധിച്ചിരുന്ന മോഷ്ട്ടാക്കൾ ഇന്നധികം ഉന്നമിടുന്നത് വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ആണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു . മോഷണം നടത്തുന്നതിനും അത് വേഗത്തിൽ തന്നെ വിൽക്കുന്നതിനും സൗകര്യമെന്നതാണ് ഇതിനു പിന്നിലെ വസ്തുത
Discussion about this post