ഇറാന്: ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ പോലിസ് അറസ്റ്റു ചെയ്തു. ഹിജാബ് ധരിക്കാതെ കിടപ്പുമുറിയില്‍ വെച്ച് നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് നൃത്തത്തിലൂടെ പ്രശസ്തയായ മദേ ഹോജാബ്രി എന്ന യുവ നര്‍ത്തകിയെ അറസ്റ്റുചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരമാണ് ഹോജ്രാബി.മദേ ഹോജാബ്രിയുടെ 300ഓളം നൃത്ത വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.
ഹോജ്രാബിയെ അറസ്റ്റുചെയ്തെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ നിരവധി ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.
അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്തെത്തി. ‘ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നില്ല അത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നെ പിന്തുടരുന്നവര്‍ക്ക് വേണ്ടിയാണ് വീഡിയോ പോസ്റ്ര് ചെയ്തത്. താന്‍ ചെയ്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് ഒരു തരത്തിലും ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ ഒരു ടീമിനൊപ്പവും ചേര്‍ന്നിട്ടില്ല, എനിക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഞാന്‍ ജിംനാസ്റ്റിക്സ് മാത്രമാണ് ചെയ്യുന്നത്’- ഹോജാബ്രി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അറസ്റ്റ് ചെയ്തതു മുതല്‍ നൂറുകണക്കിന് ആളുകളാണ് ഹോജാബ്രിയുടെ ഡാന്‍സിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതേസമയം ഹോജാബ്രിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുനുള്ള ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു. നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ആളുകള്‍ പ്രതിഷേധം അറിയിച്ചത്. കൂടാതെ ഇറാനിയന്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് വച്ച് നൃത്തം ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തും പ്രതിഷേധം അറിയിച്ചിരുന്നു.
Discussion about this post