അര്‍ദ്ധ സെഞ്ച്വറിയോ, സെഞ്ച്വറിയോ അടിച്ചാല്‍ ഡ്രസിംഗ് റൂമിനെ നോക്കി ബാറ്റിയുര്ത്തി കാട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്ന കാഴ്ച ക്രിക്കറ്റില്‍ പുതുമയുള്ളതല്ല. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍ ചാഹലിന്റെ ബാറ്റുയര്ത്തല് സഹകളിക്കാരില്‍ ചിരി ഉണര്‍ത്തി. ഇന്ത്യാ- ഇംഗ്ലണ്ട് മത്സരത്തില്‍ തോല്‍വി ഉറപ്പിച്ചു നില്‍ക്കുന്നതിനിടെയായിരുന്നു ചാഹലിന്റെ ചിരിപ്പിക്കല്‍ എന്നതും രസകരമായി.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 48-ാം ഓവറിലാണ് സംഭവം. ക്രിസീല്‍ ചാഹല്‍. ഡേവിഡ് വില്ലിയെറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ചാഹല്‍ ഒരു സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി. ശേഷം ചഹല്‍ തന്റെ ബാറ്റുയര്‍ത്തി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന് നേരെ വീശുകയായിരുന്നു. നിറഞ്ഞ ചിരിയോടെയായിരുന്നു താരത്തിന്റെ ആഹ്ലാദപ്രകടനം. ഇത് കണ്ട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ ഡ്രസിംഗ് റൂമില്‍ ചിരി തുടങ്ങി. ഒപ്പം ക്രീസിലുണ്ടായിരുന്ന കുല്‍ദീപ് യാദവിനും ചിരിയടക്കാനായില്ല.
https://twitter.com/VinayTr85616518/status/1018190505895608325
ഏകദിനത്തിലെ താരത്തിന്റെ ആദ്യ ബൗണ്ടറിയായിരുന്നു ഇതെന്നതിനാല്‍ ആഘോഷിച്ചതില്‍ തെറ്റില്ലൊണ് ആരാധകരുടെ വിശദീകരണം. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 86 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
Discussion about this post