തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. അഭിമന്യുവധക്കേസില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങി നാല് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തതില്‍
പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് സംസ്ഥാന ജനറല്‍ പി അബ്ദുള്‍ ഹമീദ് അറിയിച്ചു.
എസ്ഡിപിഐ ഫേസ്ബുക്ക് പേജ് ഉള്‍പ്പടെ
സോഷ്യല്‍ മീഡിയകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പാല്, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post